ജയ്പുർ: രാജസ്ഥാനിൽ 18 സ്വതന്ത്ര കൗൺസിലർമാരെ കാണാനില്ലെന്ന് പരാതി. തിജാര മുൻസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൗൺസിലർമാരെ കാണാതായതായി കോൺഗ്രസ് ആരോപിക്കുന്നത്. ......
ചെന്നൈ: നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് ആരോപണവുമായി സഹോദരിയും നടിയുമായ രാധ. 46 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് രാധ ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ......
ന്യൂഡൽഹി: ആധാർ കാർഡിലെ പേര് മാറ്റുന്നതിനും തിരുത്തുന്നതിനുമുള്ള മാനദണ്ഡങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.). പേരിനൊപ്പം അപരനാമം, സ്ഥാനപ്പേര്, ബഹുമതി, ഡോട്ട് ഉൾപ്പെടെയുള്ള പ്രത്യേക ചിഹ്നങ്ങൾ എന്നിവ ചേർക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
ഇനി ആധാറിലെ പേര് തിരുത്തുമ്പോൾ സമർപ്പിക്കുന്ന തിരിച്ചറിയൽ രേഖയിലെ അക്ഷരവിന്യാസവും പേരിന്റെ ക്രമവും കൃത്യമായി പാലിക്കണം. ......
ന്യൂഡൽഹി: ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാകുമ്പോൾ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പുറപ്പെടുവിക്കുന്ന സർക്കുലറുകൾ കോടതികളെ ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കയറ്റുമതി ക്വാട്ട വിൽപ്പനയിലൂടെ ലഭിച്ച പ്രീമിയത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80എച്ച്എച്ച്സി പ്രകാരമുള്ള ഇളവുകൾ ആവശ്യപ്പെട്ട് ഗാർമെന്റ് കയറ്റുമതിക്കാർ നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്.വി.എൻ. ......
ന്യൂഡൽഹി:കരാർ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ബാധ്യതയുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഉത്തരവുമായി സുപ്രീം കോടതി. കരാറുകാർ വഴി നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുക നൽകാൻ പ്രധാന തൊഴിലുടമയെ (Principal Employer) നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ......
കർണാടകയിലെ റായ്ചൂരിൽ 25കാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സ്നേഹ(25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.......
രാജ്യത്തെ ബാങ്കിങ് മേഖലയെ ബാധിക്കുന്ന നിർണായക ദിവസങ്ങളാണ് വരുന്നത്. ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിനൊപ്പം വാരാന്ത്യ അവധികളും എത്തുന്നതോടെ ബാങ്ക് ശാഖകൾ തുടർച്ചയായി അഞ്ച് ദിവസം പ്രവർത്തിക്കാത്ത സാഹചര്യമാണുള്ളത്. ......
ന്യൂഡൽഹി: 2070 ഓടെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാനുള്ള (നെറ്റ് സീറോ) പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമായി, കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യ ഗണ്യമായി വെട്ടിക്കുറച്ചു. സെന്റർ ഫോർ റിസർച്ച് ഒൺ എനർജി ആന്റ് ക്ളീൻ എയർ (CREA) റിപ്പോർട്ട് പ്രകാരം, കൽക്കരി വൈദ്യുതി ഉത്പാദനത്തിൽ അര നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ആകെ കാർബൺ പുറന്തള്ളലിന്റെ 70 ശതമാനവും ഊർജ്ജ ഉത്പാദന മേഖലയിൽ നിന്നാണ്. ......
ന്യൂഡൽഹി: നിയമപരമായ വിവാഹ അംഗീകാരമില്ലാതെ സ്വവർഗ പങ്കാളികൾക്ക് ആദായനികുതി നിയമത്തിലെ ‘ഭാര്യ/ഭർത്താവ്’ (Spouse) എന്ന പരിധിയിൽ വരുന്ന നികുതിയിളവുകൾ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. പങ്കാളികൾ തമ്മിൽ കൈമാറുന്ന സമ്മാനങ്ങൾക്ക് നികുതിയിളവ് നിഷേധിക്കുന്നതിനെതിരായ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഐ.ഐ.ടി. ......
ന്യൂഡൽഹി: ഔദ്യോഗിക ജീവിതത്തിലെ നിർണായകമായൊരു അനുഭവം തുറന്നു പറഞ്ഞ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൈനീസ് അതിർത്തിക്കടുത്ത് രഹസ്യാന്വേഷണ ദൗത്യത്തിനിടെ സംഭവിച്ച ഗുരുതര വീഴ്ചയും, അതിനെ തുടർന്ന് തന്റെ കരിയർ തന്നെ അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളുമാണ് ഐ.ഐ.ടി. ......